
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതകം നടന്ന വീട്ടില്‍ മോഷണം. വീട്ടിന്റെ മുന്‍വാതില്‍ തകര്‍ാണ് മോഷണം. അകത്തു കടന്നിരിക്കുന്ന മോഷ്ടാവ് വീട്ടിനുള്ളിലെ സാധനങ്ങള്‍ മുഴുവന്‍ വലിച്ചിവാരിയിട്ട നിലയിലാണ്. അടുത്ത ബന്ധുക്കള്‍ വല്ലപ്പോഴും വന്നു പരിസരം നോക്കുമായിരുന്നു. ഇന്നാണ് വീടിന്റെ മുന്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഇതേ തുടര്‍ന്ന് മ്യൂസിയം പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയത്.
മാതാപിതാക്കളെയും സഹോദരിയെയും അമ്മൂമ്മയുടെ ഉള്‍പ്പെടെ അഞ്ചുപേരെയാണ് കേഡല്‍ ജെന്‍സാ രാജ എന്നയുവാവ് വെട്ടികൊലപ്പെടുത്തിയശേഷം ചുട്ടരിച്ചത്. പ്രേതാലയപോലുള്ള ഈ വീട് പൊലീസ് സീല്‍ ചെയ്തിരുന്നു. വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. അലമാരക്കുള്ളില്‍ സാധനങ്ങളെയും പുറത്തേക്ക് വലിച്ചെട്ടിട്ടുണ്ട്. മുകളില്‍ മൃതദേഹം കിടന്ന് രണ്ട് മുറികളൊഴികെ മറ്റൊരു മുറിയിലും മോഷ്ടാവ് കയറിയിട്ടുണ്ട്.
സാധനങ്ങളെന്തിലും മോഷണം പോയിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്തായാലും ഇത്തരം വീടുകളില്‍ കയറി ഹരം കണ്ടെത്തുന്നവരല്ല, മോഷണം തന്നെയായിരുന്നു ഉദ്ദേശമെന്നാണ് പ്രഥമിക പരിശോധിയില്‍ വ്യക്തമാകുന്നത്. എന്തായലും പെട്ടന്നാരും കടക്കാന്‍ ധൈര്യപ്പെടാത്ത വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളനെ തേടി പൊലീസ് ഇറങ്ങിയിട്ടുണ്ട്. വിരല്‍ അടയാളത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam