കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; ഒരാൾ അറസ്റ്റിൽ

Web Desk |  
Published : Jul 20, 2018, 10:35 PM ISTUpdated : Oct 02, 2018, 04:19 AM IST
കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; ഒരാൾ അറസ്റ്റിൽ

Synopsis

രണ്ട് പേരടങ്ങിയ സംഘം തടഞ്ഞു നിർത്തി പേഴ്സ് തട്ടിപ്പറിക്കുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് പട്ടണത്തിൽ പണമടങ്ങിയ പേഴ്സ് തട്ടിപ്പറിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോട്ടുമുക്കം ചുണ്ടയൻ കുന്നിൽ ഹുസൈ (52) നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.  മീഞ്ചന്ത ചെമ്മരശേരി പറമ്പ് ഫിറോസാണ് മോഷ്ടാക്കളുടെ കൈകളിൽ അകപ്പെട്ടത്. രണ്ടുപേരടങ്ങുന്ന സംഘം തടഞ്ഞു നിർത്തി പണമടങ്ങിയ പേഴ്സ് തട്ടിപ്പറിക്കുകയായിരുന്നു. 

പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മരുന്നും വാങ്ങി എസ്.കെ. ടെംബിൾ റോഡ് വഴി മാനാഞ്ചിറയിലേക്ക് പോകുകയായിരുന്നു ഫിറോസ്.
ഗംഗ തിയറ്ററിന് സമീപം എത്തിയപ്പോൾ രണ്ടുപേർ തടഞ്ഞ് നിർത്തി. ഒരാൾ ബലമായി പിടിച്ച് നിർത്തുകയും രണ്ടാമത്തെയാൾ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും 2580 രൂപ അടങ്ങിയ പേഴ്സ് എടുത്തു. ഫിറോസിനെ താഴെത്തള്ളിയിട്ട്  പേഴ്സുമായി പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് മോഷ്ടാക്കൾ ഓടിപ്പോകുകയായിരുന്നു. മോഷ്ടാക്കളുടെ പിന്നാലെ ബഹളം വച്ച് ഓടിയ ഫിറോസ് സമീപത്തുള്ള ഓട്ടൊ ഡ്രൈവർമാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടിച്ചത്.  

കസബ പ‌ൊലീസ് സബ് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസെത്തിയാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്  ചെയ്തു. മോഷണത്തിലെ രണ്ടാം പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യാ മുന്നണിക്ക് രാജ്യസഭയിലേക്ക് എംപിയെ അയക്കണോ... ഒവൈസി തീരുമാനിക്കും; ബിഹാറിൽ നിർണായകമായി എഐഎംഐഎം
മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; കാസര്‍കോട് യുവതി ജീവനൊടുക്കി, അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും മാനസിക പീഡനം നേരിട്ടെന്ന് പരാതി