റോബര്‍ട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Published : Oct 22, 2017, 06:54 PM ISTUpdated : Oct 05, 2018, 01:58 AM IST
റോബര്‍ട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Synopsis

ജനീവ: സിബാബ്‌വെന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയെ ലോകാരോഗ്യസംഘടനയുടെ ഗു‌ഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കി. മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സിബാബ്‌വെന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെന്ന് ലോകാരോഗ്യസംഘടനയുടെ തലവന്‍ ട്രഡോസ് അദാനോം ഗബ്രിയാസിസ് വ്യക്തമാക്കി. നേരത്തെ സിബാബ്‌വെയിലെ ആരോഗ്യരംഗത്തെ പുകഴ്ത്തിയ ആളാണ് ട്രഡോസ് അദാനോം ഗബ്രിയാസിസ്.

മുഗാബെയുടെ 30 വര്‍ഷത്തെ ഭരണകാലത്ത് മരുന്നുകളുടെ ലഭ്യതക്കുറവും ശമ്പളമില്ലായ്മയും രാജ്യത്തെ ആരോഗ്യരംഗത്തെ താറുമാറാക്കി എന്നാണ് ആരോപണം. റോബര്‍ട്ട് മുഗാബെയുടെ സഥാനലബ്‌ധിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രസിഡന്‍റും ബ്രീട്ടീഷ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. റോബര്‍ട്ട് മുഗാബെയ്ക്കെതിരെ സിബാബ്‌വെയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐ ഉച്ചകോടിയിലെ വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ,വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം , അതിനെ പർവതീകരിക്കേണ്ടതില്ല
തന്റെ നിലപാടുകൾ പൂർണമായും ബിജെപിക്കൊപ്പമല്ലെന്ന് അഖിൽ മാരാർ; 'അതുകൊണ്ടാണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തത്'