ഇന്ത്യയിലെ ആദ്യത്തെ 'റോബോട്ട്' പൊലീസ് കേരളത്തില്‍; പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ ജാഗ്രത...

By Web TeamFirst Published Feb 19, 2019, 5:53 PM IST
Highlights

കേരള പൊലീസിന്റെ ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ സ്വീകരിക്കുന്നതും വിവരങ്ങൾ ചോദിച്ചറിയുന്നതും റോബോട്ട് ആയിരിക്കും. കേരള പോലീസിൽ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത്തെ രാജ്യമായി മാറും. 

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി  പൊലീസ് സേവനങ്ങൾക്ക് റോബോട്ട് സംവിധാനത്തെ ഉപയോ​ഗപ്പെടുത്തുന്ന സേനയായി മാറുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ സ്വീകരിക്കുന്നതും വിവരങ്ങൾ ചോദിച്ചറിയുന്നതും റോബോട്ട് ആയിരിക്കും. കേരള പോലീസിൽ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത്തെ രാജ്യമായി മാറും. കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഈ വാർത്ത പങ്ക് വച്ചിരിക്കുന്നത്. 

ഒരു തവണ വന്നവരെ പിന്നീട് കാണുമ്പോൾ ഓർത്തു വയ്ക്കാനും ഈ റോബോട്ടിന് സാധിക്കുമെത്രേ. കേരള പോലീസ് സൈബർ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലീസിൽ. പോലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട്‌ സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിന‌ു ശേഷിയുണ്ടാകും. കേരള പോലീസ് സൈബർ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

 

click me!