
ദില്ലി: റോഹിങ്ക്യന്‍ മുസ്ളീങ്ങൾ ഉൾപ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ക്ക് പുറമെ ബംഗ്ളാദേശിൽ നിന്ന് രണ്ടുകോടിയോളം മുസ്ളീങ്ങളും ഇന്ത്യയിൽ കുടിയേറിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്.
വംശീയ അധിക്രമങ്ങൾ നേരിട്ടതിനെ തുടര്‍ന്ന് മ്യാൻമര്‍ അതിര്‍ത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് 40,000 ത്തോളം റോഹിങ്ക്യ മുസ്ളീം വിഭാഗക്കാര്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്. ജമ്മുകശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവടങ്ങളിയാണ് ഇവര്‍ താമസിക്കുന്നത്. ഇവരിൽ ആവശ്യമായ രേഖകളില്ലാത്തവരെ തിരിച്ചയക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്.
രേഖകളില്ലാത്ത റോഹിങ്ക്യൻ മുസ്ളീങ്ങളെ മാത്രമല്ല, ബംഗ്ളാദേശിയിൽ നിന്ന് കുടിയേറിയ 2 കോടിയിലധികം പേരിൽ രേഖകളില്ലാത്തവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സംരക്ഷണമാവശ്യപ്പെട്ട് റോഹിങ്ക്യ മുസ്ളീം പ്രതിനിധി മുഹമ്മദ് സലീമുള്ള സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അഭയാര്‍ത്ഥികൾക്കുള്ള ഐക്യരാഷ്ട്രസഭ കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സംവരണം വേണം എന്നതാണ് മുഹമ്മദ് സലീമുള്ളയുടെ ഹര്‍ജി ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള രേഖകൾ ഉള്ളവര്‍ക്ക് സംരക്ഷണം നൽകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭയാര്‍ത്ഥികളെ കൂട്ടത്തോടെ തിരിച്ചയക്കുന്നത് അത് വലിയ മനുഷ്യാവകാശലംഘനങ്ങൾക്ക് വഴിവെക്കുമെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് ആദ്യമായല്ല രേഖകളില്ലാത്തവരെ തിരിച്ചയക്കുന്നതെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സര്‍ക്കാര്‍ നൽകിയ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam