സൈന്യം വാതിലില്‍ മുട്ടും; മാനഭംഗപ്പെടുത്തും: നരകതുല്യമായ റോഹിങ്ക്യന്‍ ജീവിതം

Published : Sep 16, 2017, 12:33 PM ISTUpdated : Oct 04, 2018, 07:54 PM IST
സൈന്യം വാതിലില്‍ മുട്ടും; മാനഭംഗപ്പെടുത്തും: നരകതുല്യമായ റോഹിങ്ക്യന്‍ ജീവിതം

Synopsis

മ്യാൻമറിലെ റോഹിങ്ക്യനുകളുടെ നരകതുല്യ ജീവിതത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മ്യാൻമറിൽ മാത്രം 13 ലക്ഷത്തോളം റോഹിങ്ക്യനുകള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവര്‍ക്ക് പൌരത്വം പോലും അന്യമാണ്.ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നവരെക്കൂടി കൂട്ടുകയാണെങ്കിൽ 15 ലക്ഷത്തോളം വരും അവരുടെ ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ജനവിഭാഗങ്ങളുടെ 2013 ലെ പട്ടികയില്‍ ഐക്യരാഷ്ട്ര സഭ ഇവരെയും പെടുത്തിയിരുന്നു. 

തങ്ങളുടെ അവകാശ പോരാട്ടത്തെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു ഈ ജനസമൂഹം. അതിനായി നിയമപരമായും രാഷ്ട്രീയവുമായ പോരാട്ടത്തിലായിരുന്നു ഇവര്‍. പക്ഷെ അതിനിടയിലാണ് ആരക്കൻ രോഹിൻഗ്യൻ സാൽവേഷൻ ആർമി(ആർസ)ക്കെതിരായ നടപടികള്‍ മ്യാൻമർ സൈന്യം അരംഭിച്ചത്. എന്നാല്‍ റോഹിങ്ക്യന്‍ വംശഹത്യമാണ് പിന്നില്‍ നടക്കുന്നത് എന്നതാണ് സത്യം. സൈനിക നടപടിയുടെ പേരില്‍ വീടുകൾ കൂട്ടമായി കത്തിച്ചും ഗ്രാമീണരെ ഉപദ്രവിച്ചും സൈന്യം മുന്നേറിയതോടെ രോഹിൻഗ്യകളുടെ ജീവിതം ദുരിതപൂർണമായി. ഇതിന്‍റെ ദുരിത കാഴ്ചകളാണ് ഇംഗ്ലീഷ് പത്രമായ ഗാര്‍ഡിയന്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും നല്‍കുന്നത്.

ഹാമിദ ഖതൂം എന്ന യുവതി ഞെട്ടിവിറയ്ക്കുകയാണ്, ഹാമിദ ഖതൂം എന്ന യുവതി ഞെട്ടിവിറയ്ക്കുന്നു. രാത്രി സൈനികർ കതുകളിൽ മുട്ടും. സുന്ദരികളായ പെൺകുട്ടികളെയാണ് അവർ നോക്കുന്നത്.  കിട്ടിയാൽ പുറത്തു  കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും. ഭാഗ്യമുണ്ടെങ്കിൽ പിറ്റേന്ന് വഴിയോരത്ത് കാണാം ഇവര്‍ വിറയ്ക്കുന്ന ശബ്ദത്തോടെ പറയുന്നു. ബംഗ്ലാദേശില്‍ എത്തുന്നതുവരെ തുടര്‍ച്ചയായി മൂന്നുദിവസം ബഹർ നടക്കുകയായിരുന്നു. കാലിൽ ചെരുപ്പില്ല. കൊടുംകാട്ടിലൂടെയാണു നടക്കുന്നത്. പുറത്തുകൂടിയിട്ടിരിക്കുന്ന തുണിത്തൊട്ടിലിൽ എട്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്. ഇടയ്ക്കു കുട്ടി വിശന്നുകരഞ്ഞപ്പോൾ ബഹർ ചെടികൾ പറിച്ച് അതിന്‍റെ ഇലകൾ കൊടുത്തു. വിരജീവികൾ മണ്ണിൽ ഇഴയുന്നതു കണ്ടാൽ ബഹർ അവയെ പിടിച്ചുകൊടുക്കും കുട്ടിക്ക്. ദാഹം തോന്നുമ്പോൾ ശബ്ദമുണ്ടാക്കി ഒഴുകുന്ന അരുവിയിലെ വെള്ളം കുടിക്കും. 

മൂന്നു പകലും രാത്രിയും നടന്നപ്പോൾ നഫ് നദി കാണാനായി. യാത്രക്കാരെ നദി കടത്തുന്ന ചെറുവള്ളങ്ങളെന്നു പറയാവുന്ന ബോട്ടുകളും കാണാനായി. ബോട്ടിൽ കയറാൻ ആഞ്ഞപ്പോഴേക്കും ബഹർ വീണുപോയി. മണ്ണിൽ മുഖമടിച്ചുവീണ് ബഹർ പൊട്ടിക്കരഞ്ഞു. വിശപ്പും ദാഹവും സഹിക്കാനാകാതെ കുട്ടിയും. എങ്ങനെയോ ബോട്ടിൽ എത്തിപ്പിടിച്ചു കയറി. ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ട്. രാജ്യം ഉപേക്ഷിക്കാന്‍ മനസില്ല എന്നാല്‍ ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലെന്ന് ഇവര്‍ പറയുന്നു.

ഇരുട്ടിന്റെ മറപറ്റിയെത്തുന്ന സൈന്യം ഓരോരുത്തരെയായി കൊന്നൊടുക്കുമ്പോൾ എങ്ങനെ ഓടാതിരിക്കാനാവും. എവിടേക്കെങ്കിലും രക്ഷപ്പെടുക. അതുമാത്രമാണ് ലക്ഷ്യം: ദുഖവും ക്ഷീണവും തളർത്തിയ ബഹർ ഇടറുന്ന വാക്കുകളിൽ തങ്ങളുടെ അവസ്ഥ വിവരിക്കുന്നു. ഇപ്പോഴും ഞങ്ങൾക്കു വിശപ്പടക്കാനോ ദാഹം മാറ്റാനോ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ല. പക്ഷേ ജീവനിൽ പേടിയില്ലാതെ ജീവിക്കാമല്ലോ. ബംഗ്ലാദേശിലെ ക്യാംപില്‍ നിന്നും ഹാമിദ പറയുന്നു.

ഹാമിദയുടെ ഭർത്താവ് അമിനുള്ള തലനാരിഴയ്ക്കാണ് മരണം തട്ടി അകറ്റിയത്.ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ദേഹത്തു തുളഞ്ഞുകയറിയ വെടിയുണ്ട ദിവസങ്ങൾക്കുശേഷം നീക്കം ചെയ്യുകയായിരുന്നു. കാട്ടിൽ എത്തിയാൽ പല വഴി നഫ് നദി ലക്ഷ്യമാക്കി നീങ്ങുന്ന ആയിരക്കണക്കിനു ഗ്രാമീണരെ കാണാം എന്ന് ഇദ്ദേഹം പറയുന്നു.

നഫ് നദിയില്‍ ബംഗ്ളദേശ് രൂപയാണു കടത്തുകാരൻ ആവശ്യപ്പെടുന്നത്. അതു കൊടൂക്കാനില്ലാത്തതിനാൽ വിലപിടിപ്പുള്ളതു കൊടുക്കുന്നു. അങ്ങനെ നദി കടന്ന് അയൽരാജ്യത്തിലേക്ക് എത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ