നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ റോഹിങ്ക്യകള്‍ സുപ്രീം കോടതിയില്‍

By Web DeskFirst Published Sep 23, 2017, 1:50 PM IST
Highlights

ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ റോഹിങ്ക്യകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കി.  അനധികൃത കുടിയേറ്റക്കാരല്ലെന്നും അഭയാര്‍ത്ഥികളാണെന്നും ചൂണ്ടിക്കാണിച്ചാണ് സത്യവാങ്മൂലം. ക്രിമിനല്‍- ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

മുഹമ്മദ് സലീമുള്ളയെന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വഴി സത്യവാങ്മൂലം നല്‍കിയത്. റോഹിങ്യകള്‍ക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നും രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് കിട്ടിയാല്‍ നിയമ നടപടിയെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

click me!