ആറളം ഫാമിലെ തൂക്കുപാലം തകര്‍ന്ന് സ്ത്രീകള്‍ പുഴയില്‍ വീണു

Published : Sep 23, 2017, 01:48 PM ISTUpdated : Oct 04, 2018, 07:14 PM IST
ആറളം ഫാമിലെ തൂക്കുപാലം തകര്‍ന്ന്  സ്ത്രീകള്‍ പുഴയില്‍ വീണു

Synopsis

ആറളം: കണ്ണൂര്‍ ആറളം ഫാമിലേക്കുള്ള തൂക്കുപാലം തകര്‍ന്ന് തൊഴിലാളി സ്ത്രീകള്‍ പുഴയില്‍ വീണു. കരയോട് ചേര്‍ന്ന ഭാഗത്ത് വെള്ളം കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. കൊക്കോട് പൂവത്തിൻകണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന ഏക തൂക്കുപാലമാണ് തകർന്നത്.

ആറളം ഫാമിലേക്ക് തൊഴിലാളി സ്ത്രീകൾ പോകുന്നതിനിടെയാണ് തൂക്കുപാലം തകർന്നത്. പാലത്തിന്‍റെ ഇരുമ്പുവടം പൊട്ടി തൊഴിലാളികളായ ഓമനയും മാധവിയും പുഴയിലേക്ക് വീഴുകയായിരുന്നു. ഇരുമ്പ് വടവും മുളപ്പടികളും ഉപയോഗിച്ച് 20 വർഷം മുമ്പ് നിര്‍മ്മിച്ച പാലമാണിത്. 

തൊഴിലാളികളുടെ ശമ്പള വിഹിതം ഉപയോഗിച്ചാണ് ആറളം പഞ്ചായത്ത് പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുവർഷമായി ഇതു മുടങ്ങി. പലവട്ടം തൊഴിലാളികൾ തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല . ആകെയുള്ള പാലം തകർന്നതോടെ കിലോമീറ്ററുകൾ ചുറ്റിയാണ് തൊഴിലാളികൾ ഇപ്പോൾ ആറളം ഫാമിലേക്ക് പോകുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: നിർണായക വിവരം പുറത്തുവിട്ട് പൊലീസ്, 'സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല, പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിന്'
'ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ...'; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ