നേരിട്ടെത്തിയിട്ടും 63 വയസുകാരന്‍ ജീവിച്ചിരിക്കുന്നതിന് തെളിവില്ലെന്ന് കോടതി

By Web DeskFirst Published Mar 18, 2018, 4:25 PM IST
Highlights
  • നേരിട്ടെത്തിയിട്ടും 63 വയസുകാരന്‍ ജീവിച്ചിരിക്കുന്നതിന് തെളിവില്ലെന്ന് കോടതി
  • റൊമാനിയയിലാണ് സംഭവം നടന്നത്

റൊമാനിയ: നേരിട്ട് ഹാജറായിട്ടും താന്‍ ജീവനോടെയുണ്ടെന്ന് ആവകാശപ്പെട്ട് 63 വയസുകാരന്‍  സമര്‍പ്പിച്ച ഹര്‍ജി റൊമാനിയ കോടതി തള്ളി. റൊമാനിയയിലാണ് വിചിത്രമായ സംഭവം നടന്നത്. 'ഞാന്‍ ജീവനോടെയുണ്ടി, പക്ഷേ ഔദ്യോഗിക രേഖകളില്‍ ഞാന്‍ മരിച്ച ആളാണ്.   എനിക്ക് വരുമാനം ഒന്നുമില്ല, കാരണം ഞാന്‍ മരിച്ചവരുടെ പട്ടികയിലാണ്, എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.'' എന്ന് ഹര്‍ജിക്കാരനായ കോൺസ്റ്റാന്റിൻ റെലിയു പറയുന്നു.

1992 ലാണ് നൈജീരിയയിൽ നിന്നും തുർക്കിയിലേക്ക് ജോലി തേടി കോൺസ്റ്റാന്റിൻ റെലിയു പോവുന്നത്. വർഷങ്ങൾക്ക് കഴിഞ്ഞതോടെ ഇയാളുമായുള്ള ആശയവിനിമയം നിലച്ചു. യാതൊരു വിവരവും ലഭിക്കാത്തതോടെ റെലിയു മരിച്ച് പോയെന്ന് തന്നെ ബന്ധുക്കൾ കരുതി. തുടർന്ന് 2016ൽ ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ച് തന്റെ ഭർത്താവിന്റെ പേരിൽ മരണ സർട്ടിഫിക്കറ്റ് വാങ്ങികയായിരുന്നു. 

എന്നാൽ, അടുത്തിടെ കാലാവധി കഴിഞ്ഞ യാത്രാ രേഖകളുമായി തുർക്കി അധികൃതർ ഇയാളെ പിടികൂടി റെലിയുവിനെ നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ താൻ പരേതരുടെ പട്ടികയിൽ ഉൾപ്പെട്ടത് അറിഞ്ഞ റെലിയു ശരിക്കും ഞെട്ടി. തുടർന്നാണ് താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും മരിച്ച് പോയെന്ന് സർക്കാർ രേഖകളിൽ ഉള്ളതിനാൽ ജോലി ചെയ്യാൻ പറ്റുന്നില്ലെന്നും ആരോപിച്ച് ഇയാൾ കോടതിയെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അപ്പീൽ നൽകാനുള്ള സമയപരിധി കഴിഞ്ഞെന്നും ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്. വിധി അന്തിമമായതിനാൽ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ് റെലിയു.

click me!