കുപ്രസിദ്ധ ഗുണ്ട ആത്മഹത്യ ചെയ്തു; കാരണം ഭാര്യയുമായുളള വഴക്ക്

Published : Sep 27, 2017, 05:12 AM ISTUpdated : Oct 05, 2018, 02:15 AM IST
കുപ്രസിദ്ധ ഗുണ്ട ആത്മഹത്യ ചെയ്തു; കാരണം ഭാര്യയുമായുളള വഴക്ക്

Synopsis

ബംഗളൂരു: ഭാര്യയുമായുളള വഴക്ക് മൂലം കുപ്രസിദ്ധ ഗുണ്ട  ആത്മഹത്യ ചെയ്തു. ബംഗളൂരിലെ ശ്രീരാമപുരം സ്വദേശി അരവിന്ദ്(34) ആണ് ഭാര്യയുമായി വഴക്കിട്ടതിന് ജീവനൊടുക്കിയത്​.  ദിവസകൂലിക്ക് ജോലി ചെയ്തുവന്ന അരവിന്ദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിക്ക് പോകുന്നില്ലായിരുന്നു.

മദ്യപിച്ച് ബോധമില്ലാതെയാണ് അരവിന്ദ് ദിവസവും വീട്ടില്‍ എത്തുന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ അരവിന്ദ് ഭാര്യയുമായി വാക്ക്തര്‍ക്കത്തിലായി. കുടിനിർത്തിയില്ലെങ്കിൽ താൻ രക്ഷിതാക്കളുടെ വീട്ടിലേക്ക്​ പോകുമെന്ന്​ ഭാര്യ അരവിന്ദിനെ ഭീഷണിപ്പെടുത്തിയെന്ന്​ പൊലീസ്​ പറയുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് അരവിന്ദ് അടുക്കളയിലെത്തി കത്തിയെടുത്ത് സ്വയം കുത്തിയത്. അരവിന്ദിനെ കെസി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കെലും ജീവന്‍ രക്ഷിക്കാനായില്ല. നാല് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരവിന്ദെന്ന്​ പൊലീസ്​ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി, യഥാർത്ഥ ഹീറോയെന്നും പ്രധാനമന്ത്രി
'അടൂർ പ്രകാശ് സീനിയർ നേതാവ്, അദ്ദേഹത്തിന് പറയാനുള്ള അർഹതയുണ്ട്', പിന്തുണയുമായി ജെബി മേത്തർ; കോൺ​ഗ്രസിൽ തമ്മിലടി രൂക്ഷം