യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാടിന് പിന്നില്‍ ആര്‍എസ്എസ്: കോടിയേരി ബാലകൃഷ്ണന്‍

Published : Aug 23, 2018, 12:53 PM ISTUpdated : Sep 10, 2018, 04:53 AM IST
യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാടിന് പിന്നില്‍ ആര്‍എസ്എസ്: കോടിയേരി ബാലകൃഷ്ണന്‍

Synopsis

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈരാഗ്യപരമായ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍. യുഎഇ വാഗ്ദാനം ചെയ്ത ഈ തുക വാങ്ങാന്‍ അനുമതിയില്ലെങ്കില്‍ തത്തുല്യമായ തുക കേന്ദ്രം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. 

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് യുഎഇയുടെ സഹായം വേണ്ടെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈരാഗ്യപരമായ നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍. യുഎഇ വാഗ്ദാനം ചെയ്ത ഈ തുക വാങ്ങാന്‍ അനുമതിയില്ലെങ്കില്‍ തത്തുല്യമായ തുക കേന്ദ്രം നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. 

കേരള നിയമസഭ ഇക്കാര്യത്തിൽ ഐക്യകണ്ടെന്ന പ്രമേയം പാസാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും കോടിയേരി ആരോപിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകള് കേരളത്തിന് കൂടുതല് സഹായം ലഭിക്കുന്നതില് തടസമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജു എബ്രഹാമിന്റെ പ്രതികരണം സ്ഥിതിഗതികള് നേരായ രീതിയില് മനസിലാക്കാതെയാണെന്നും സ്ഥിതി ഗതികൾ മനസ്സിലാക്കിയപ്പോൾ രാജു അബ്രാഹം നിലപാട് മാറ്റിയെന്നും കോടിയേരി വ്യക്തമാക്കി. കെ രാജുവിന്റെ കാര്യത്തിൽ സിപിഐ തന്നെ ഉചിതമായ നടപടി കൈക്കൊള്ളും..സിപിഎം അഭിപ്രായം പറയുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി