മോഹന്‍ ഭഗവതിന് പശു സംരക്ഷണത്തില്‍ ഡോക്ടറേറ്റ്

Published : Mar 10, 2017, 06:29 AM ISTUpdated : Oct 05, 2018, 02:40 AM IST
മോഹന്‍ ഭഗവതിന് പശു സംരക്ഷണത്തില്‍ ഡോക്ടറേറ്റ്

Synopsis

നാഗ്പൂര്‍: ആര്‍എസ്എസ്  മേധാവി മോഹന്‍ ഭഗവതിന് പശു സംരക്ഷണത്തില്‍ ഡോക്ടറേറ്റ്. മഹാരാഷ്ട്രയിലെ മൃഗമത്സ്യ ശാസ്ത്ര സര്‍വകലാശാലയാണ് ഡോക്ടറേറ്റ് നല്‍കിയത്. പരമ്പരാഗത കന്നുകാലി സംരക്ഷണത്തിലെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ബഹുമതി നല്‍കിയിരിക്കുന്നത്.

ഗോശാലകള്‍, ഗോമൂത്ര ഉത്പന്നങ്ങള്‍ എന്നീ വിഷയത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ കണക്കിലെടുത്താണ് ഡോക്ടറേറ്റ് നല്കിയതെന്ന് രാഷ്ട്രീയ സ്വയം സേവാ സംഘം വക്താവ് രാജേഷ് പദ്മര്‍ അറിയിച്ചു. സര്‍വകലാശാല നടത്തിയ ബിരുദദാന ചടങ്ങില്‍ ഭഗവതിന് ഡോക്ടറേറ്റ് സമ്മാനിക്കുകയായിരുന്നു. 

ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവരും സന്നിഹിതരായിരുന്നു. എന്നാല്‍ ചടങ്ങിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. രാഷ്ടീയ പ്രേരിതമായാണ് ഡോക്ടറേറ്റ് നേടിയതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ധ്രുവീകരണമാണ് ഇത് കൊണ്ട് സംഘപരിവാര്‍ ഉദ്ദേശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്‍റണി രാജുവിനും ജോസിനുമെതിരെ വിധിയിൽ കടുത്ത പരാമര്‍ശം; 'നീതി നിര്‍വഹണത്തിന്‍റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'
സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ കൂടും; ട്രംപിന്‍റെ 'മഡുറോ' നടപടിയിൽ ആഗോളവിപണിയിൽ ആശങ്ക