സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് പൊലീസ് മുതലെടുക്കുന്നുവെന്ന് വി.എസ്

Published : Mar 10, 2017, 06:03 AM ISTUpdated : Oct 05, 2018, 02:39 AM IST
സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് പൊലീസ് മുതലെടുക്കുന്നുവെന്ന് വി.എസ്

Synopsis

പാലക്കാട്: സംസ്ഥാനത്ത് പലയിടത്തുമുള്ള സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലിസിന്റെ ശ്രമമെന്ന് ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി.എസ് അച്യുതാനന്ദന്‍ പൊലീസിനെതിരെ ആഞ്ഞടിച്ചത്.

ഇത്തരം സംഭവങ്ങളില്‍ പല സ്ഥലത്തും പൊലീസ് കഴിവുകേടാണ് പൊലീസ് കാണിക്കുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ കണ്ടെത്തി അവര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ല. കുറ്റവാളികളെ രക്ഷിക്കുന്ന നിലപാടിയിരുന്നു പൊലീസ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ പൊലീസിന് അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എന്നാല്‍ വാളയാര്‍ കേസില്‍ സി.പി.എം നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായി ഇടപെട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വി.എസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ കടന്നാക്രമണം, യുഡിഎഫ് കാലത്ത് 4 ലക്ഷം വീടുകൾ നൽകിയോ? യുഡിഎഫിന്‍റേത് വ്യാജ കണക്കെന്ന് വിമർശനം
ട്രംപിന് ആഗ്രഹമുണ്ട്, പക്ഷേ അമ്പിനും വില്ലിനും അടുക്കാതെ ഇറാൻ; കാരണങ്ങൾ ഒരുപാട്, ഗൾഫ് മേഖലയിൽ വീണ്ടും നിർണ്ണായക നീക്കങ്ങൾ