അമിത് ഷായുടെ മകനെതിരായ ആരോപണം; തെളിവുണ്ടെങ്കിൽ മാത്രം അന്വേഷിച്ചാൽ മതിയെന്ന് ആർഎസ്എസ്

Published : Oct 12, 2017, 07:01 PM ISTUpdated : Oct 05, 2018, 03:07 AM IST
അമിത് ഷായുടെ മകനെതിരായ ആരോപണം; തെളിവുണ്ടെങ്കിൽ മാത്രം അന്വേഷിച്ചാൽ മതിയെന്ന് ആർഎസ്എസ്

Synopsis

ന്യൂഡല്‍ഹി: അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനി ക്രമക്കേട് നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ അന്വേഷിച്ചാൽ മതിയെന്ന് ആർഎസ്എസ് വ്യക്തമാക്കി. ആഴിമതി ആരു നടത്തിയാലും അന്വേഷിക്കണമെന്നാണ് നിലപാടെന്നും സംഘം വ്യക്തമാക്കി.

ഭോപ്പാലിൽ ആർഎസ്എസ് നേതൃയോഗത്തിനിടെയാണ് അമിത് ഷായുടെ മകൻ ജയ്ഷായ്ക്കെതിരായ റിപ്പോർട്ടിൽ സംഘം പ്രതികരിച്ചത്. അന്വേഷണം ആവശ്യമില്ലെന്ന ബിജെപി നിലപാട് അതേപടി സംഘം ആവർത്തിച്ചില്ല എന്നത് ശ്രദ്ധേയമായി. പകരം പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കിൽ മാത്രം അന്വേഷണം എന്നാണ് നിലപാടെന്ന് ആർഎസ്എസ് ജോയിൻറ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. തെളിവ് നല്കാൻ ആരോപണം ഉന്നയിച്ചവർക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ആർഎസ്എസ് നേതാവ് വ്യക്തമാക്കി

തനിക്കെതിരെ റിപ്പോർട്ട് നല്കിയ ന്യൂസ് പോർട്ടൽ ദി വയറിനെതിരെ ജയ്ഷാ ക്രിമിനൽ മാനനഷ്ടക്കേസ് നല്കിയിരുന്നു. ഇതിനി തിങ്കളാഴ്ചയാണ് കോടതി പരിശോധിക്കാനിരിക്കുന്നത്. ബിജെപിക്ക് ധാർമ്മികമായി വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണമെന്ന് യശ്വന്ത് സിൻഹ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും അന്വേഷണം പൂർണ്ണമായും തള്ളാതെയുള്ള ആർഎസ്എസിന്റെ ഈ അഭിപ്രായം പല വ്യാഖ്യാനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം