
ഹൈദരാബാദ്: ചത്തപശുവിന്റെ തൊലിയുരിഞ്ഞ സഹോദരങ്ങളെ ആന്ധ്രാപ്രദേശില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലെ അമലാപുരത്ത് വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തൊലിയരുഞ്ഞ രണ്ട് സഹോദരങ്ങളെ നൂറോളം ഗോരക്ഷാപ്രവര്‍ത്തകര്‍ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പശുവിനെ കൊന്നതാണെന്നും മോഷ്ടിച്ചതാണെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.
അതേസമയം ദളിതര്‍ക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിയുന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ ബിജെപി മന്ത്രിമാരെ കണ്ടു. ആക്രമണം തടയാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ദളിതര്‍ക്കെതിരായ ആക്രമണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷവും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസിന്റെ ഇടപെടല്‍. ആര്‍എസ്സിന്റെ ആശങ്ക മന്ത്രിമാരെ അറിയിച്ചു. ദളിത് പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശക്തമായ നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകും. എംപിമാരും മന്ത്രിമാരും ദളിത് നേതാക്കളുമായും ദളിത് വിഭാഗങ്ങളുമായും കൂടിക്കാഴ്ച നടത്തണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഗോരക്ഷയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനോടും ആര്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നു. ഗോരക്ഷ പവിത്രമായ ധര്‍മ്മമാണെന്നും, ഇപ്പോഴത്തെ അക്രമവുമായി അതിന് ബന്ധപ്പെടുത്തരുതെന്നുമായിരുന്നു ആര്‍എസ്എസ് നിലപാട്. ദളിതര്‍ക്കെതിരായ ആക്രമണത്തില്‍ നാളെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam