
തിരുവനന്തപുരം: ആർഎസ്.എസ്.ശാരീരിക് പ്രമുഖും ഹിന്ദു ഐക്യേവേദിയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.പത്മകുമാർ സിപിഎമ്മിൽ ചേർന്നു. ആർഎസ്എസിന്റെ തെറ്റായ നയങ്ങള്‍ മൂലം രണ്ടുവർഷം മുമ്പ് പ്രവർത്തനം അവസാനിപ്പിച്ചതാണെന്ന് പത്മകുമാർ പറഞ്ഞു.
പത്മകുമാറിനെ പോലെ 150 ആര്‍എസ്എസ് പ്രവർത്തകർ സിപിഎമ്മിലേക്ക് വരാൻ തയ്യാറായിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്മകുമാറിന് പാർട്ടിയിൽ നൽകാൻ പോകുന്ന സ്ഥാനം തീരുമാനിച്ചില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പരഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam