രാമക്ഷേത്രം: ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്

Published : Nov 10, 2018, 03:50 PM ISTUpdated : Nov 10, 2018, 03:59 PM IST
രാമക്ഷേത്രം: ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്

Synopsis

രാമക്ഷേത്രത്തിനായി ആർഎസ്എസ്​ ജനഗ്രഹ റാലി നടത്തുന്നു. നാഗ്പൂർ, ബംഗലൂരു, അയോദ്ധ്യ എന്നിവിടങ്ങളിൽ നവംബർ 25 നാണ് റാലികൾ സംഘടിപ്പിക്കുക. ആർഎസ്എസിന്‍റെ നിയന്ത്രണത്തിലുള്ള മറ്റു സംഘടനകളുടെ പേരിലാകും റാലികൾ സംഘടിപ്പിക്കുക. അയോദ്ധ്യ റാലിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്തേക്കുമെന്ന് ആർഎസ്എസ് വൃത്തങ്ങൾ.

ദില്ലി: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്.​ അയോധ്യ, നാഗ്പൂർ, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലായി നവംബർ 25നാണ്​​റാലി നടത്തുന്നത്​. ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള മറ്റു സംഘടനകളുടെ പേരിലാകും റാലികൾ സംഘടിപ്പിക്കുക.

അയോധ്യ റാലിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്തേക്കുമെന്ന് ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ കേസ്​ സുപ്രീംകോടതിയിൽ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതിന്​പിന്നാലെയാണ്​ആർഎസ്എസിന്‍റെ നീക്കം. അഞ്ച് മുതൽ 10 ലക്ഷം വരെ പേർ റാലിയിൽ പങ്കെടുക്കുമെന്നാണ്​പ്രതീക്ഷയെന്ന്​ ആർഎസ്എസ്​ നേതാവ്​ അംബരീഷ്​കുമാർ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതൽ പങ്കാളിത്തം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റാലിയെ കുറിച്ച്​ പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ്​ഇറക്കണമെന്നാണ്​ആർഎസ്എസിന്‍റെ ആവശ്യം. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസ്​വേഗത്തിൽ പരിഗണിക്കേണ്ടതില്ലെന്ന്​സുപ്രീംകോടതി നിലപാടെടുത്തിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്