പശു മൂത്രം, ചാണക സോപ്പ്, മോദി കുര്‍ത്ത; ആര്‍എസ്എസിന്‍റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍

By Web DeskFirst Published Jun 5, 2017, 6:53 PM IST
Highlights

ദില്ലി: പശു മൂത്രവും ചാണകവുമെല്ലാം മരുന്നകളാണെന്ന് വിശ്വസിക്കുന്നവര്‍ക്കാരു സന്തോഷ വാര്‍ത്തയുണ്ട്. പശുമൂത്രവും ചാണകം കൊണ്ടുള്ള സോപ്പുമെല്ലാം വില്‍ക്കാനായി ആര്‍എസ്എസ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു. ഇവയ്ക്ക് പുറമെ മോദി സ്‌റ്റൈല്‍ കുര്‍ത്തയും വില്‍പ്പനക്കുണ്ടാകും. മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധരിക്കുന്ന കുര്‍ത്തയുടെ മോഡലും വില്‍പ്പനക്കുണ്ട്.

ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ദീന്‍ ദയാല്‍ ദം ആണ് ഇവ പുറത്തിറക്കുന്നത്. കാമധേനു എന്നാണ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് നെയിം. ക്യാന്‍സറിനും ഡയബ്റ്റിക്‌സിനുമുള്ള മരുന്നുകളും ഫേസ് ക്ലീം, സോപ്പ്, ഗോ മൂത്രം എന്നിവ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉടനെത്തുമെന്ന് ദീന്‍ ദയാല്‍ ധം മനീഷ് ഗുപ്ത അറിയിച്ചു. 

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഷാംപൂ, കുളി സോപ്പുകള്‍, ഐ ഡ്രോപ്‌സ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവായാണ് മറ്റ് ഉത്പന്നങ്ങള്‍. ഉടന്‍ തന്നെ പോര്‍ട്ടല്‍ നിലവില്‍ വരും.

click me!