
നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലയില്‍ റബര്‍ കര്‍ഷകര്‍. റബറിന്‍റ വില മൊത്തം കൊടുക്കാന്‍ കച്ചവടക്കാര്‍ക്കും കഴിയാതെ വന്നതോടെ ഇടപാടുകളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്.
നിലമ്പൂര്‍ അകമ്പാടം സ്വദേശി ഇഞ്ചാനാല്‍ ജോസ്. പുരയിടത്തിന് ചുറ്റുമുള്ള റബര്‍ മരങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖ്യ ഉപജീവനമാര്‍ഗ്ഗം. റബറിന് തെറ്റില്ലാത്ത വിലയുള്ള സമയമാണിപ്പോള്‍. എന്നിട്ടുപോലും വിറ്റ റബറിന്‍റെ പണം ഇദ്ദേഹത്തിന് മുഴുവന്‍ കിട്ടിയിട്ടില്ല.
റബര്‍ വെട്ടുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ.
ഇനി പണം ചെക്കായി കൊടുക്കാമെന്ന് വച്ചാല്‍ മിക്കവര്‍ക്കും അക്കൗണ്ടുള്ളത് സഹകരണബാങ്കുകളിലാണ്. അവിടെപ്പോയി പണം മാറുക സാധ്യവുമല്ല. ചുരുക്കത്തില്‍ റബര് പോലെ നീളുകയാണ് കര്‍ഷകരുടെ പ്രതിസന്ധിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam