ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ സനിൽ കുമാറിന് ആണ് കുത്തേറ്റത്. പത്തനംതിട്ട നെടുമൺ സ്വദേശി അനിൽ കുമാറാണ് കത്തി വീശിയത്.
പത്തനംതിട്ട: ട്രെയിനിൽ വച്ച് യാത്രക്കാരൻ പൊലീസുകാരന് നേരെ കത്തി വീശി. മലബാർ എക്സ്പ്രസിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം. ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ സനിൽ കുമാറിന് ആണ് കുത്തേറ്റത്. പത്തനംതിട്ട നെടുമൺ സ്വദേശി അനിൽ കുമാറാണ് കത്തി വീശിയത്.
അനിൽ കുമാർ കോട്ടയം റെയിൽവേ പൊലീസിന്‍റെ പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥന്‍റെ പരിക്ക് ഗുരുതരമല്ല.ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി ടി ഇയോട് അനിൽ കുമാർ തട്ടികയറിയത് കണ്ടാണ് പൊലീസുകാരൻ ഇടപെട്ടത്.


