റുബെല്ല വാക്‌സിന്‍ കുത്തിവെപ്പ്: കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി

By Web DeskFirst Published Nov 25, 2017, 11:46 AM IST
Highlights

തിരുവനന്തപുരം: മീസില്‍സ് റുബെല്ലാ പ്രതിരോധ വാക്‌സിന്‍ യജ്ഞത്തിന്റെ കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. ക്യാമ്പയിന് ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്താകെ ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള 76 കുട്ടികളെ ലക്ഷ്യമിട്ടപ്പോള്‍ ഇതുവരെ കുത്തിവയ്‌പ്പെടുത്തത് 61 ലക്ഷം കുട്ടികള്‍ മാത്രമാണ് വാക്സിന്‍ നല്‍കിയത്. സര്‍ക്കാര്‍ ലക്ഷ്യം വെച്ചതിന്റെ 83 ശതമാനം മാത്രമാണ് ഇത്.

ഇതു മൂന്നാം തവണയാണ് റുബെല്ല വാക്‌സിനേഷന്‍ യജ്ഞത്തിന്റെ കാവാവധി നീട്ടുന്നത്. സര്‍ക്കാര്‍ ലക്ഷ്യം ഫലം കൈവരിക്കാനാകാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ 90 ശതമാണം കുട്ടികള്‍ക്ക് വാക്‌സിന്‍ നടകിക്കൊണ്ട് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കി. അതേസമയം, സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രചരണം നടത്തിയിട്ടും മലപ്പുറം ജില്ലയില്‍ വാക്സിന്‍ യജ്ഞം പരാജയപ്പെട്ടു. ഇതുവരെ 62 ശതമാനം കുട്ടികള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ കുത്തിവയ്പ് എടുത്തത്. മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്,വയനാട് ജില്ലകളിലെ കണക്കുകള്‍ വളരെ അധികം പിന്നിലാണ്.

മലപ്പുറം അടക്കമുള്ള ജില്ലകളില്‍ വാക്‌സിനെതിരെ പ്രതിരോധം നടക്കുന്നതാണ് ക്യാമ്പയിന് തിരിച്ചടിയായത്. മലപ്പുറം എടയൂരില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാനെത്തിയ നഴ്സിനെ മര്‍ദ്ദിച്ച സാഹചര്യം വരെയുണ്ടായി. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി തന്നെ കുത്തിവയ്പ് നല്‍കാന്‍ അവസരമുണ്ട്. വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമപരമായി തന്നെ നീങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

click me!