
മോസ്കോ: റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് വ്ലാഡിവോസ്റ്റോക്കിൽ തുടക്കമായി. റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുചിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങും തമ്മിലെ കൂടിക്കാഴ്ചക്കും വ്ലാദിവോസ്റ്റോക് ആതിഥ്യം വഹിച്ചു. 3ലക്ഷം സൈനികരും 36000 സൈനിക വാഹനങ്ങളും 1000 യുദ്ധവിമാനങ്ങളും പങ്കെടുക്കുന്ന സൈനീകാഭ്യാസത്തിൽ ചൈനീസ് , മംഗോളിയൻ സൈന്യവും പങ്കെടുക്കുന്നുണ്ട്.
മറ്റൊരു രാജ്യത്തെയും ലക്ഷ്യം വച്ചല്ല സൈനികാഭ്യാസമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ റഷ്യൻ ഉപരോധത്തിനും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിനും ഇടയിലാണ് സൈനികാഭ്യാസം എന്നതാണ് ശ്രദ്ധേയം. സെപ്റ്റംബർ 17 വരെ നീണ്ടുനിൽക്കുന്ന സൈനികാഭ്യാസത്തിനിടെ ഇരുരാജ്യങ്ങളും പല കരാറുകളിലും ഒപ്പുവയ്ക്കുമെന്നാണ് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്.