
ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ പിന്‍മാറ്റം.
സ്വതന്ത്രവും ഔദ്യോഗികവുമായ ഒരു അന്വേഷണ ഏജന്‍സിയായി ഐ.സി.സിയെ കണക്കാക്കാനാവില്ലെന്നും പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുന്ന കോടതി അന്താരാഷ്ട്രസമൂഹത്തിന്‍റെ പ്രതീക്ഷകള്‍ തകിടം മറിച്ചതായുമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഐ.സി.സി കരാറില്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത റഷ്യ 2000യിരത്തിലാണ് കോടതിയുടെ ഭാഗമായത്. അന്താരാഷ്ട്ര കോടതിയുടെ നിയമസംഹിതയില്‍ ഒപ്പുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam