എൻ.കെ പ്രേമചന്ദ്രന്‍റെ വ്യക്തിപ്രഭാവം മകന് വോട്ടായി മാറുമെന്നാണ് കാർത്തികിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്. എന്നാൽ സംഘനാ രംഗത്ത് സജീവമല്ലാത്തയാൾ വേണ്ടെന്നാണ് മറുവിഭാഗത്തിന്‍റെ വാദം.

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തെ സ്ഥാനാർത്ഥിയെ ചൊല്ലി ആ‍‍ർഎസ്പിയിൽ തർക്കം മുറുകുന്നു. എൻ.കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ തന്നെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ഒരു വിഭാഗം. കാ‍ർത്തികിനെ മത്സരിപ്പിച്ചാൽ കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർ വിഭാഗം പറയുന്നത്. എൻ.കെ പ്രേമചന്ദ്രന്‍റെ വ്യക്തിപ്രഭാവം മകന് വോട്ടായി മാറുമെന്നാണ് കാർത്തികിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്. എന്നാൽ സംഘനാ രംഗത്ത് സജീവമല്ലാത്തയാൾ വേണ്ടെന്നാണ് മറുവിഭാഗത്തിന്‍റെ വാദം.

ഇരവിപുരം പിടിക്കാന്‍ കാര്‍ത്തിക് ആണ് ബെസ്റ്റ് സ്ഥാനാര്‍ഥിയെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ തെറ്റായ കീഴ്വഴക്കമെന്നാണ് മറു വിഭാഗത്തിന്‍റെ വാദം. ഇരവിപുരത്ത് വിജയസാധ്യതയുള്ള 5 പേരുടെ പട്ടിക ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. എൻ. നൗഷാദ്, കാർത്തിക് പ്രേമചന്ദ്രൻ, എം.എസ് ഗോപകുമാർ എന്നിവരുൾപ്പെട്ടതാണ് ലിസ്റ്റ്. ആര്‍.എസ്.പി യുഡിഎഫിലേക്ക് വന്നതിനുശേഷം ഇരവിപുരത്ത് വിജയിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിനായി ഫെബ്രുവരി 27ന് ആർഎസ്പി നേതൃയോഗങ്ങൾ നടക്കും.