ജി ഏഴ് രാജ്യങ്ങളുടെ സംഘടനയിൽ റഷ്യയെയും ഉൾപ്പെടുത്തണമെന്ന് ഡോണൾഡ് ട്രംപ്

Web Desk |  
Published : Jun 09, 2018, 01:36 AM ISTUpdated : Jun 29, 2018, 04:30 PM IST
ജി ഏഴ് രാജ്യങ്ങളുടെ സംഘടനയിൽ  റഷ്യയെയും ഉൾപ്പെടുത്തണമെന്ന് ഡോണൾഡ് ട്രംപ്

Synopsis

2014 ൽ ക്രീമിയ പിടിച്ചെടുത്തതോടയാണ് റഷ്യയെ ജി എട്ട് സംഘടനയിൽ നിന്ന് പുറത്താക്കിയത്

വാഷിംഗ്‍ടണ്‍: ജി ഏഴ് രാജ്യങ്ങളുടെ സംഘടനയിൽ  റഷ്യയെയും ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലോകത്തിന്‍റെയാകെ കാര്യങ്ങൾ തീരുമാനിക്കുന്ന യോഗത്തിൽ റഷ്യയും വേണമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 

ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടി കാനഡയിൽ തുടങ്ങാനിരിക്കേയാണ് ട്രംപിന്റെ പ്രസ്താവന. 2014 ൽ ക്രീമിയ പിടിച്ചെടുത്തതോടയാണ് റഷ്യയെ ജി എട്ട് സംഘടനയിൽ നിന്ന് പുറത്താക്കിയത്. ഇറാനുമായുള്ള  ആണവകരാർ, വ്യാപാര നികുതി , കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയും അംഗരാജ്യങ്ങളും രണ്ട് തട്ടിൽ നിൽക്കുന്നതിനിടെയാണ് ഉച്ചകോടി നടക്കുന്നത്. ഒറ്റയ്ക്ക് നിൽക്കാനാണ് അമേരിക്കയ്ക്ക് താൽപര്യമെങ്കിൽ മറ്റ് 6 രാജ്യങ്ങൾക്ക് പുതിയ കരാറുകൾ ഉണ്ടാക്കേണ്ടി വരുമെന്ന്  ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ