സിറിയന്‍ പ്രമേയം: രക്ഷാ സമിതിയില്‍ റഷ്യ വീറ്റോ ചെയ്തു

By Web DeskFirst Published Oct 9, 2016, 12:21 AM IST
Highlights

അലപ്പോയിൽ വ്യോമാക്രമണം തുടരുന്നതിന്‍റെ  പശ്ചാത്തലത്തിലാണ്  ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാസമിതി ചേർന്നത്.  വ്യോമാക്രമണം നിർത്തിവെക്കണമെന്നും  ഫ്രാൻസ്ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വന്നു. രക്ഷാ സമിതിയിൽ സ്ഥിരം അംഗങ്ങളായ അഞ്ച് രാജ്യങ്ങളിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും പ്രമേയത്തെ അനുകൂലിച്ചു. 

അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന റഷ്യ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.ചൈന വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. .കൗണ്‍സിലിൽ 15 അംഗങ്ങളിൽ പത്ത് രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.പ്രമേയം പ്രഹസനമെന്നായിരുന്നു യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഷിർക്കിന്‍റെ പ്രസ്താവന.സിറിയൻ വിഷയത്തിൽ റഷ്യ എതിർത്ത് വോട്ടു ചെയ്യുന്നത് ഇത് അഞ്ചാം തവണയാണ്.

അദ്ധ്യക്ഷ പദത്തിന് ചേർന്ന നടപടിയല്ല റഷ്യ കൈകൊണ്ടതെന്നും സിറിയയിലെ റഷ്യയുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കൂടുതൽ രക്തചൊരിച്ചിലിന് ഒഴിവാക്കുമെന്നും ബ്രിട്ടൻ കുറ്റപ്പെടുത്തി. സ്ഥിരാംഗം എന്ന നിലയിൽ റഷ്യക്ക് സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യതയുണ്ടെന്നായിരുന്ന അമേരിക്കയുടെ പ്രതികരണം.
 

click me!