കാവേരി ഉന്നതതല സമിതി തമിഴ്നാട്ടിലെ അണക്കെട്ടുകളിൽ പരിശോധന നടത്തും

By Vipin PanappuzhaFirst Published Oct 9, 2016, 12:13 AM IST
Highlights

തമിഴ്നാട്ടിലെ ജലസേചനവകുപ്പ് മന്ത്രി എടപ്പടി കെ പളനിസാമിയുൾപ്പടെയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും സമിതി അംഗങ്ങളെ അനുഗമിയ്ക്കും. കർണാടകം വെള്ളം വിട്ടുതരാത്തതിനാൽ സംസ്ഥാനം വരൾച്ചയുടെ പിടിയിലാണെന്ന് തമിഴ്നാട് സമിതിയെ അറിയിക്കും. കാവേരീ നദീതടത്തിലെ നാല് അണക്കെട്ടുകളും അവിടത്തെ ജലനിരപ്പും സമിതി നേരിട്ടുകണ്ട് വിലയിരുത്തും. ഇരുസംസ്ഥാനങ്ങളുടെയും വാദം കേട്ട ശേഷം ഒക്ടോബർ17  നുള്ളിൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിയ്ക്കുമെന്ന് കേന്ദ്രജലബോർഡ് ചെയർമാൻ ജി എസ് ഝാ വ്യക്തമാക്കി. 

ഈ റിപ്പോർട്ടിനനുസരിച്ചാകും സുപ്രീംകോടതി കാവേരീ നദീജലത്തർക്കത്തിൽ വിധി പറയുക. എന്നാൽ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനാൽ കാവേരീപ്രശ്നത്തിലുള്ള തമിഴ്നാടിന്റെ അന്തിമനിലപാട് സംബന്ധിച്ച് ഇപ്പോഴും നേതാക്കൾ തമ്മിൽ സമാവായമില്ല. 

click me!