സിറിയയില്‍ വന്‍ ബോംബാക്രമണം; നടപടി അവസാനഘട്ടത്തിലെന്ന് പുചിന്‍

By Pranav PrakashFirst Published Dec 4, 2017, 10:01 AM IST
Highlights

ഡമാസ്‌കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്‌സ് അധീനമേഖലകളില്‍ റഷ്യന്‍ സൈന്യം ബോംബാക്രമണം നടത്തി. ഭീകരരുടെ ഒളിത്താവളങ്ങും ആയുധസംഭരണശാലകളും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. 

ഭീകരര്‍ക്കെതിരെ പോരാടുന്ന സിറിയന്‍ സൈനികരെ പിന്തുണച്ചു കൊണ്ടാണ് റഷ്യ ബോംബിംഗ് നടത്തിയത്. തലസ്ഥാനമായ ഡമാസ്‌കസിന് സമീപം കിഴക്കന്‍ ഗൗട്ടയിലായിരുന്നു ബോംബാക്രമണം. ആക്രമണത്തില്‍ 13 പേര്‍ പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സിറിയയിലെ സൈനിക നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിന്‍ പറഞ്ഞിരുന്നു. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സിറിയന്‍ അഭ്യന്തരയുദ്ധത്തില്‍ റഷ്യ ഇടപെട്ടത്.

click me!