അഗസ്റ്റ വെസ്റ്റ്‍ലാന്റ് അഴിമതിക്കേസ്: മുൻ വ്യോമ സേനമേധാവി എസ് പി ത്യാഗിക്ക് ജാമ്യം

By Web DeskFirst Published Dec 26, 2016, 7:30 AM IST
Highlights

അഗസ്റ്റ വെസ്റ്റ്‍ലാന്റ് അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ വ്യോമ സേനമേധാവി എസ് പി ത്യാഗിക്ക് കോടതി ജ്യാമ്യം ൻൽകി. രണ്ട് ലക്ഷം രൂപയുടെ ഉറപ്പിലും രാജ്യം വിടരുരുതെന്ന ഉപാധിയോടെയുമാണ് പട്യാല പ്രത്യേക കോടതി ത്യാഗിക്ക്  ജാമ്യം അനുവധിച്ചത്. സിബിഐ നിലപാടുകൾ തള്ളിക്കൊണ്ടാണ് കോടതി ജ്യാമ്യം അനുവധിച്ചത്.

കഴിഞ്ഞ പത്തിനാണ്  അഗസ്റ്റ വെസ്റ്റ്‍ലാന്റ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ മുൻ വ്യോമ സേനമേധാവി എസ് പി ത്യാഗിയെ സിബിഐ അറസ്റ്റുചെയ്ത്. ഇടപാടിൽ ത്യാഗിക്ക് പങ്കുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ത്യാഗിക്കെതിരെ പുതിയ തെളിവുകൾ ഹാജരാക്കാൻ സി ബിഐക്ക് സാധിച്ചില്ലെന്നും ചോദ്യം ചെയ്യലിൽ അദ്ദേഹം സഹകരിച്ചെന്നും ത്യഗിയുടെ അഭിഭാകർ വാദിച്ചു. ത്യാഗിയോട് ആവശ്യപ്പെട്ടപ്പോഴെല്ലൊം സിബി ഐക്ക മുൻപാകെ ഹാജരായതായി കോടതിയെ ബോധ്യപ്പെടുത്തിയെന്ന്  അഭിഭാഷകൻ ശശി പ്രഭു അറിയിച്ചു. ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബധിക്കുമെന്ന് സിബിഐ വാദം തള്ളിക്കോണ്ടാണ് ത്യാഗിക്ക് ജാമ്യം അനുവധിച്ചത്. കോടതി അനുമതിയില്ലാതെ രാജ്യം വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ത്യാഗിയോട് കോടതി നിർദ്ദേശിച്ചു. 30 വരെയായിരുന്നും ത്യാഗിയെ ജുഡിഷ്യൽ കസ്റ്റഡി കാലവധി. കേസിൽ അറസ്റ്റിലായ ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകൻ ഗൗതം കൈതാൻ എന്നിവരുടെ ജ്യാമ്യാപേക്ഷ ജനുവരി നാലിന് പരിഗണിക്കും.

click me!