വരാപ്പുഴ കസ്റ്റഡി മരണം: ഐ.ജി എസ്.ശ്രീജിത്ത് അന്വേഷിക്കും

By Web DeskFirst Published Apr 10, 2018, 2:02 PM IST
Highlights
  • പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയിട്ടുണ്ട്. 

തിരുവനന്തപുരം; പോലീസ് കസ്റ്റഡിയില്‍ വച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ ഐ.ജി എസ്.ശ്രീജിത്തിന്‍റെ നേതൃ-ത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘം  രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയിട്ടുണ്ട്. 

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. 

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുന്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്. 

click me!