നോട്ട് ക്ഷാമത്തിനിടയിലും ശബരിമലയില്‍ 14 കോടിയുടെ അധികവരുമാനം!

By Web DeskFirst Published Dec 27, 2016, 2:08 PM IST
Highlights

എന്നാല്‍ കാണിക്കയിനത്തില്‍ വരുമാനം കുറഞ്ഞു. ഇ കാണിക്ക നല്ല പ്രതികരണമുണ്ടാക്കി. അപ്പവും അരവണയും ധാരാളം പേര്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് വാങ്ങി.

തീര്‍ത്ഥാടനം നാല്‍പ്പത് ദിവസം പിന്നിട്ടപ്പോഴുള്ള കണക്കനുസരിച്ചാണ് 14.76 കോടി രൂപയുടെ അധികവരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 126 കോടി 43 ലക്ഷമായരുന്ന വരുമാനം ഇക്കുറി 141 കോടി 19 ലക്ഷമായി.

11 കോടി 8 ലക്ഷം രൂപയാണ് ഇത്തവണ അപ്പം വില്‍പ്പനയൂടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 9 കോടി 68 ലക്ഷമായിരുന്നു. അരവണ ടിന്നിന് 20 രൂപ വര്‍ദ്ധിപ്പിച്ച ഈ വര്‍ഷം അരവണയിലൂടെ 62 കോടി രണ്ട് ലക്ഷം രൂപ ലഭിച്ചു..കഴിഞ്ഞ വര്‍ഷം 48 കോടി 71 ലക്ഷമായരുന്നു വരുമാനം

കാണിക്കയിനത്തില്‍ വരുമാനം കുറഞ്ഞു..കഴിഞ്ഞ വര്‍ഷം 47 കോടി 57 ലക്ഷം ലഭിച്ചപ്പോള്‍ ഇക്കുറി 47 കോടി 53 ലക്ഷമാണ് വരുമാനം..ഇ കാണിക്ക നല്ല പ്രതികരണമുണ്ടാക്കി. അപ്പവും അരവണയും ധാരാളം പേര്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് വാങ്ങി.

 

click me!