ശബരിമല: കേരളത്തിലുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം

Published : Oct 10, 2018, 10:37 AM ISTUpdated : Oct 10, 2018, 11:19 AM IST
ശബരിമല:  കേരളത്തിലുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം

Synopsis

ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളമാകെ പ്രതിഷേധം തുടരുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ വിശ്വാസികള്‍ റോഡുകള്‍ ഉപരോധിക്കുകയാണ്. 

കൊച്ചി: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളമാകെ പ്രതിഷേധം തുടരുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ വിശ്വാസികള്‍ റോഡുകള്‍ ഉപരോധിക്കുകയാണ്. 

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ശബരിമല കർമ്മ സമതിയുടെ  നേത്യത്വത്തിലാണ് സമരം.

രാവിലെ 11 മണി മുതൽ 12 വരെ കോട്ടയം ജില്ലയിലെ അഞ്ച് താലൂക്ക് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നു. തിരുനക്കര ഗാന്ധി സ്വകയര്‍, മീനച്ചിൽ താലൂക്കിൽ കൊട്ടാരമറ്റം ജംഗ്ഷൻ, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക്ക് ജംഗ്ഷൻ, കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. 

മൂവാറ്റുപുഴയില്‍ ദേശീയ സംസ്ഥാന പാതകൾ ഉപരോധിച്ചാണ് റാലി നടക്കുന്നത്. വിവിധ ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനം നടക്കുകയാണ്. എറണാകുളത്ത് വൈറ്റില, കലൂര്‍ ഉള്‍പ്പെടെ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ഇന്ന് റാലി നടത്തുമെന്നാണ് ശബരിമല കർമ്മ സമതി അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയത്തിൽ നന്ദി അറിയിച്ചുള്ള ആറ്റിങ്ങൽ എംഎൽഎയുടെ പോസ്റ്റിന് താഴെ അശ്ലീല കമന്‍റ്, 'രാജേഷ് കുടുക്ക' അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്
'ഭരണ മാറ്റത്തിനായി വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുന്നു', മുഖ്യമന്ത്രി തർക്കത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം