ശബരിമല നെയ്യ് ക്രമക്കേട്: എഫ്ഐആർ രജിസ്റ്റർ ചെയ്തു, പി എസ് പ്രശാന്തും അജികുമാറും പ്രതിപ്പട്ടികയിൽ

Published : Aug 06, 2026, 11:35 PM IST
sabarimala ghee

Synopsis

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, അജികുമാർ എന്നിവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്.

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, അജികുമാർ എന്നിവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്. മിൽമയുമായി കരാറുണ്ടാക്കാൻ നിർണായകമായത് പ്രശാന്തിന്റെയും മുരാരി ബാബുവിന്റെയും ഇടപെടലാണെന്നാണ് എസ്ഐടി കണ്ടെത്തൽ

ശബരിമലയിൽ മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ് വാങ്ങിയതിലെ ക്രമക്കേട്. 2.27 കോടിയുടെ നഷ്ടമുണ്ടായെന്ന ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. ഹൈക്കോടതി നിർദേശത്തിൽ എസ്ഐടി അന്വേഷണം തുടങ്ങുന്നു. തിരുവനന്തപുരം വിജിലൻസ് കോടതിയിലാകും എഫ്ഐആർ നൽകുക. എറണാകുളം സ്പെഷ്യൽസെൽ എസ്പി എം.ജെ. സോജന്‍റെ നേതൃത്വത്തിലാണ് എസ്ഐടി. കുറഞ്ഞ വിലയ്ക്ക് നെയ്യ് നൽകാമെന്ന തമിഴ്നാട് സ്ഥാപനത്തിന്റെ വാഗ്ദാനം തളളി മിൽമയിൽ നിന്ന് നെയ് വാങ്ങാൻ തീരുമാനിച്ചതിൽ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.

മിൽമയുമായി കരാറുണ്ടാക്കാൻ നിർണായകമായത് മുരാരി ബാബു നൽകിയ റിപ്പോർട്ട്. അരവണയുണ്ടാക്കാൻ ഒരു കൂട്ടിന് പത്ത് ലിറ്റർ നെയ്യ് വേണ്ടിടത്ത്, മിൽമ നെയ്യ് ഉപയോഗിച്ചാൽ ഏഴ് ലിറ്റർ മതിയെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് പിഎസ് പ്രശാന്ത് അധ്യക്ഷനായ 2025 ജൂലൈ ഏഴിന് ദേവസ്വം ബോർഡ് അംഗീകരിച്ചത്. മിൽമ എംഡി അറിയാതെ പ്രശാന്ത് നൽകിയ കത്തും പുറത്തുവന്നിരുന്നു. മിൽമക്ക് കരാർ നൽകാൻ പ്രശാന്തും മുരാരി ബാബുവും ഇടപെട്ടെന്നാണ് തെളിയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്
നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്തത് 364 ടൺ ഈന്തപ്പഴം; ​ഗുജറാത്ത് തുറമുഖത്തുനിന്ന് പിടിച്ചെടുത്ത് ഡിആർഐ