ശബരിമല സ്വർണ്ണപ്പാളി കൈമാറ്റം: പി എസ് പ്രശാന്തിനും അജികുമാറിനും എസ്ഐടി നോട്ടീസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

Published : Jun 13, 2026, 01:07 PM ISTUpdated : Jun 13, 2026, 01:18 PM IST
sabarimala

Synopsis

അതിനിടെ കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി നാളെ ശബരിമലയിലെത്തും. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ്. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്‍ സ്മാർട്ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെ കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി നാളെ ശബരിമലയിലെത്തും. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണം, ബസ് തടയൽ ശരിയല്ല'; മെൻസ് അസോസിയേഷനെ തള്ളി രാഹുൽ ഈശ്വർ
അർജുൻ ആയങ്കിയിലേക്ക് അന്വേഷണം, സ്വർണം കവരാൻ കണ്ണൂരിൽ നിന്നുള്ള സംഘമെത്തിയത് അർജുന്റെ നിർദേശ പ്രകാരം?