നിപയിൽ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Published : Jun 13, 2026, 12:43 PM IST
nipah virus outbreak india airport screening countries list asia alert

Synopsis

ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ​നെ​ഗറ്റീവായത്.

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചർച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കും. അതേസമയം, രോ​ഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പർക്കപട്ടികയിൽ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ​നെ​ഗറ്റീവായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേഡർ ചട്ടങ്ങള്‍ മറികടന്ന് പൊലീസീലെ അഴിച്ചുപണിയെന്ന് പരാതി, മേൽതട്ടിലെ മാറ്റങ്ങളിൽ കൈയടി, താഴെ തട്ടിൽ സർക്കാരിന് പിഴച്ചുവെന്ന് ആക്ഷേപം
വിനോദിനിക്ക് സഹായം മുടങ്ങില്ല, ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്, പണം നൽകാൻ വകുപ്പിന് നിർദേശം നൽകി