മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Published : Dec 29, 2016, 06:42 PM ISTUpdated : Oct 04, 2018, 06:04 PM IST
മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Synopsis

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മകരവിളക്കിനോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയില്‍ പൂര്‍ത്തിയായി. ജനുവരി പതിനാലിനാണ് മകരവിളക്ക്. വൈകുന്നേരം 5.30ന് തന്ത്രി കണ്ഠര് മോഹനരുടെ  സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെമല ചവിട്ടാന്‍ അനുവദിക്കൂ. ശ്രീകോവിലിനുള്ളില്‍ ദീപം തെളിയിക്കുന്നതല്ലാതെ മറ്റ് പൂജകളൊന്നും ഇന്നില്ല. ഭസ്മത്തില്‍ അഭിഷേകം ചെയ്ത യോഗസമാധി രൂപത്തിലായിരിക്കും നട തുറക്കുന്ന ദിവസം അയ്യപ്പവിഗ്രഹം

നാളെ മുതല്‍ നെയ്യഭിഷേകം പോലുള്ള പതിവ് പൂജകള്‍ ആരംഭിക്കും.ജനുവരി 11 നാണ് എരുമേലി പേട്ടതുള്ളര്‍, 12 ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 500 പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ