ജനകീയ സമരം വിജയം; പാറമടയുടെ ലൈസന്‍സ് റദ്ദ് ചെയ്തു

Published : Dec 29, 2016, 06:08 PM ISTUpdated : Oct 05, 2018, 03:16 AM IST
ജനകീയ സമരം വിജയം; പാറമടയുടെ ലൈസന്‍സ് റദ്ദ് ചെയ്തു

Synopsis

തൃശൂര്‍ നടത്തറ പഞ്ചായത്തിലെ വലക്കാവ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ക്രഷറുകള്‍ക്കും ആറ് പാറമടകള്‍ക്കുമെതിരെ മലയോര സംരക്ഷണ സംരക്ഷണ സമിതി ഒരു വര്‍ഷക്കാലത്തിലേറെയായി സമര  രംഗത്തായിരുന്നു.  വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പട്ടയം റദ്ദാക്കണമെന്നായിരുന്നു മലയോര സമിതിയുടെ ആവശ്യം.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ തഹസീല്‍ ദാരാണ് പട്ടയം റദ്ദാക്കിയത്. വ്യവസ്ഥകള്‍ ലംഘിച്ചാണ് പാറമടകളും ക്രഷര്‍ .യൂനിറ്റും പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.

പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മണിക്കൂറുകളോളം കളക്ടറുടെ ഓഫീസിന് മുന്നിലും തൃശൂര്‍ തഹസീല്‍ദാരുടെ ഓഫീസിന് മുന്നിലും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി