
പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 14ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
എന്നാല്‍, സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തീർത്ഥാടക വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുമെന്നതിനാൽ സ്കൂൾ ബസുകൾ നിരത്തിൽ ഓടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായേക്കാമെന്നതിനാൽ വിദ്യാർത്ഥികളുടെയും അയ്യപ്പഭക്കരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam