ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്

Published : Dec 26, 2017, 07:11 AM ISTUpdated : Oct 04, 2018, 11:39 PM IST
ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്

Synopsis

ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ചുള്ള മണ്ഡല പൂജ ഇന്ന്. മണ്ഡലപൂജ കഴിഞ്ഞ് ഇന്ന് നടഅടക്കും. സന്നിധാനത്ത് വൻഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിയ തങ്കഅങ്കിഘോഷയാത്രക്ക് ഭക്തിസാന്ദ്രമായ വരവേല്‍പാണ് സന്നിധാനത്ത് ലഭിച്ചത്. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപീരീധന നടന്നു.തങ്കഅങ്കിചാർത്തിയുള്ള ദീപാരാധന തൊഴാൻ വലിയതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

മണ്ഡലപൂജയുടെ മുന്നോടിയായി രാവിലെ മൂന്ന് മണിക്ക് നടതുറന്ന് ഗണപതിഹോമത്തിന് ശേഷം പ്രത്യേക പൂജകള്‍ തുടങ്ങും രാവിലെ ഒൻപത് മണിയോടെ നെയ്യഭിഷേകം അവസാനിക്കും.തുടർന്ന് മണ്ഡലപൂജചടങ്ങുകള്‍ ആരംഭിക്കും.പതിനൊന്ന് മണിക്കും പതിനൊന്ന് നാല്‍പതിനും ഇടക്കാണ് മണ്ഡലപൂജ .

പ്രത്യേകം പൂജിച്ച കലശങ്ങള്‍ ആടിയശേഷം കളഭാഭിഷേകത്തിന് ഒടുവില്‍ തങ്കഅങ്കിചാർത്തി യുള്ള പൂജപൂർത്തിയാകുന്നതോടെ മണ്ഡലപൂജ  അവസാനിക്കും. രാത്രി ഹരിവരാസനം ചൊല്ലി നടഅടക്കും മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിന് വീണ്ടും നടതുറക്കും. തിരക്ക് കണക്കിലെടുത്ത്  പമ്പയില്‍ നിന്നും നിയന്ത്രിച്ചാണ് തീടത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുഖ്യമന്ത്രി ജയിച്ചത് ധർമ്മടം ആയത് കൊണ്ട്, ജയിക്കുന്ന മണ്ഡലത്തിൽ നിന്നാൽ ആരും ജയിക്കും'; 'ചെറ്റ' പരാമർശത്തിലും മറുപടി നൽകി ജി സുധാകരൻ
വീണ്ടും കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍- പാറക്കല്‍ അബ്‌ദുള്ള ക്ലാസിക്; കുറ്റ്യാടി ഇത്തവണയും ഇഞ്ചോടിഞ്ചാകുമോ?