മലയാളി ബ്രാഹ്മണനല്ല; മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്‍റെ അപേക്ഷ തള്ളി

Published : Oct 11, 2018, 12:06 PM IST
മലയാളി ബ്രാഹ്മണനല്ല; മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്‍റെ അപേക്ഷ തള്ളി

Synopsis

ശബരിമല മേൽശാന്തി നിയമനത്തിനു നാളെയും മറ്റന്നാളും അഭിമുഖം നടക്കാനിരിക്കെ ആക്ഷേപമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്

കൊച്ചി:   ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്‍റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണന്‍റെ അപേക്ഷയാണ് തള്ളിയത്. ''മലയാള ബ്രാഹ്മണനല്ലാത്തതിനാൽ നിരസിക്കുന്നു'' എന്നാണ് ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അപേക്ഷ തള്ളിയുള്ള ചൊവ്വാഴ്ച ലഭിച്ച മെമ്മോയില്‍ പറയുന്നത്. കോട്ടയത്ത് എസ്.എൻ.ഡി.പി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയാണ് വിഷ്ണുനാരായണൻ.  

ശബരിമല മേൽശാന്തി നിയമനത്തിനു നാളെയും മറ്റന്നാളും അഭിമുഖം നടക്കാനിരിക്കെ ആക്ഷേപമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും വിഷ്ണുനാരായണന്‍ ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബ്രാഹ്മണ സമുദായാംഗമല്ല എന്നതൊഴിച്ചാല്‍ മേല്‍​ശാന്തിക്ക് ബോര്‍ഡ് നിഷ്ക്കര്‍ഷിച്ചിട്ടുള്ള എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് വിഷ്ണു നാരായണന്‍. 

കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചപ്പോള്‍ ഇത്തവണത്തേത് പോലെ നിരസിച്ചിച്ചിരുന്നെങ്കിലും അഭിമുഖത്തിന് വിളിച്ചിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ദേവസ്വം ബോർഡുകളിലെ ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നില നില്‍ക്കുമ്പോഴാണ് ജനനം സംബന്ധിച്ച ജാതിയുമായി ബന്ധപ്പെട്ട് വിഷ്ണു നാരായണന്‍റെ അപേക്ഷ തള്ളിയിരിക്കുന്നത്. 

2002 ലാണ് സുപ്രീംകോടതി ജാതി വിവേചനത്തിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്. 2014ൽ ഉമ്മൻചാണ്ടി സർക്കാരും എല്ലാ ദേവസ്വം ബോർഡുകൾക്കും ഈ നിർദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ