കർക്കടകമാസപൂജകൾക്കായി ശബരിമലനട തുറന്നു

Web Desk |  
Published : Jul 17, 2018, 06:53 AM ISTUpdated : Oct 04, 2018, 02:49 PM IST
കർക്കടകമാസപൂജകൾക്കായി ശബരിമലനട തുറന്നു

Synopsis

ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9.30 വരെ നെയ്യഭിഷേകമുണ്ടാവും

പമ്പ: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്നാണ്  നട തുറന്നത്.

ഇന്ന് ഉഷപൂജ, നെയ്യഭിഷേകം എന്നിവയ്ക്കു ശേഷം അഷ്ടാഭിക്ഷേകവും ഉച്ചപൂജയും ആണ് ചടങ്ങുകൾ. 17 മുതൽ 21 വരെ ഉദയാസ്തമന പൂജ, കളഭാഭിഷേകം, ദീപാരാധന, പുഷ്പാഭിഷേകം, പടി പൂജ എന്നിവയും ഉണ്ടാകും. 21 ന് നട അടക്കും. ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9.30 വരെയാണ് നെയ്യഭിഷേകം. രാമയണമാസമായ കര്‍ക്കിടകമാസത്തില്‍ വലിയ തിരക്കാണ് ശബരിമലയില്‍ സാധാരണ ഗതിയില്‍ ദൃശ്യമാകാറുളളത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം