അയ്യപ്പഭക്തന്‍റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസുകാരന്‍ - വൈറലായി വീഡിയോ

Published : Dec 22, 2018, 10:59 AM IST
അയ്യപ്പഭക്തന്‍റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസുകാരന്‍ - വൈറലായി വീഡിയോ

Synopsis

മല കയറുന്നതിനിടെ തളര്‍ന്നിരിക്കുന്ന അയ്യപ്പഭക്തന്‍റെ അടുത്ത് ഓടിയെത്തി കാല്‍ തിരുമ്മി കൊടുക്കുന്നതാണ്  പൊലീസുകാരൻ. 

നടന്നുതളർന്ന അയ്യപ്പഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു. മല കയറുന്നതിനിടെ തളര്‍ന്നിരിക്കുന്ന അയ്യപ്പഭക്തന്‍റെ അടുത്ത് ഓടിയെത്തി കാല്‍ തിരുമ്മി കൊടുക്കുന്നതാണ്  പൊലീസുകാരൻ. സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ഉത്തമ മാതൃകയായി പലരും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയെ വാഴ്ത്തുകയാണ്.

അതേ സമയം ശബരിമല സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 12 മണി വരെ 97, 000 ലധികം പേർ ദർശനത്തിന് എത്തി. ഈ മണ്ഡലകാലത്തെ റിക്കോർഡ് തിരക്കാണ് ഇന്നലത്തേത്. ഇന്ന് രാവിലെയും വലിയ നടപന്തലിൽ ഭക്തർ മണിക്കൂറുകളോളം ദർശനത്തിനായി കാത്തുനിന്നു. 

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മലയാളി തീർത്ഥാടകരുടെ എണ്ണത്തിലും വ‌ർധനയുണ്ട്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. അതേസമയം, ഇലവുങ്കൽ മുതൽ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അർധരാത്രി അവസാനിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി