ശബരിമല വരുമാനം ഒരാഴ്‌ചകൊണ്ട് 22 കോടി പിന്നിട്ടു

By Web DeskFirst Published Nov 25, 2016, 1:42 AM IST
Highlights

ശബരിമല: ശബരിമലയിലെ നടവരുമാനം ഒരാഴ്ച കൊണ്ട് 22കോടി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര കോടി രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

ശബരിമല തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിയുമ്പോള്‍ 22.66 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര കോടിരൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അരവണ വിറ്റ് വരവ് ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് ഏട്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷം  രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നരകോടിരൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഉണ്ണി അപ്പം വിറ്റ് വരവ് വഴി ഒരുകോടി എഴുപത്തി ഒന്‍പത് ലക്ഷം രൂപയും വുമാനമായി ലഭിച്ചു. ശബരിമല സന്നിധാനത്തെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി വെബ്‌സൈറ്റ് ഫെയിസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ ഉദ്ഘാടനവും സന്നിധാനത്ത് നടന്നു. 24 മണിക്കൂര്‍ സമയവും സന്നിധാനത്തെ വിശേഷങ്ങള്‍ തല്‍സമയം എത്തിക്കുകയാണ് ലക്ഷ്യം. പതിനെട്ടാം പടി വലിയ നടപന്തല്‍ അന്നദാനപ്പുര എന്നിവിടങ്ങളിലെ തിരക്ക് അറിയാനും കഴിയുന്ന തരത്തിലാണ് വെബ്ക്യാമറകള്‍ ഉറപ്പിച്ചിരിക്കുന്നത്.

അതേസമയം ശബരിമലയുടെ പേര്മാറ്റത്തെ ചൊല്ലി അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന നിലാപാടിലാണ്. ഉത്തരവ് ഇതുവരെയായും നടപ്പാക്കിയിട്ടില്ലന്നും നിയമവിദഗ്ദരുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം മാത്രമെ അത്തരം നടപടികളിലേക്ക് കടക്കുവെന്നും പ്രസിഡന്റും മെമ്പറും വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കിയുള്ള ഒരുതീര്‍ത്ഥാടനകാലമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം ഇന്നു നടന്ന ഉദ്ഘാടനചടങ്ങില്‍ നിന്നും ഇടതുപക്ഷ മെമ്പര്‍ കെ രാഘവന്‍ വിട്ടുനിന്നു.

click me!