ശബരിമല: പൊലീസ് പിന്തിരിപ്പിക്കുന്നതായി യുവതിയുടെ പരാതി, കുടുംബാംഗങ്ങളെയും ഭയപ്പെടുത്തി

Published : Oct 21, 2018, 09:20 AM IST
ശബരിമല: പൊലീസ് പിന്തിരിപ്പിക്കുന്നതായി യുവതിയുടെ പരാതി, കുടുംബാംഗങ്ങളെയും ഭയപ്പെടുത്തി

Synopsis

ശബരിമല കയറാൻ സന്നദ്ധത അറിയിച്ച സ്ത്രീകളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ആരോപണം. കോഴിക്കോട് സ്വദേശിനിയുടെ വീട്ടിലെത്തി പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

പത്തനംതിട്ട: ശബരിമല കയറാൻ സന്നദ്ധത അറിയിച്ച സ്ത്രീകളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് ആരോപണം. കോഴിക്കോട് സ്വദേശിനിയുടെ വീട്ടിലെത്തി പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

ശബരിമല കയറാൻ ആഗ്രഹമുണ്ടെന്നും അവിടെയെത്തിയാൽ മതിയായ സുരക്ഷ ലഭിക്കുമോയെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് യുവതി ഐജി മനോജ് എബ്രഹാമിന് മെസേജ് അയച്ചത്. അതിന് പിന്നാലെ വെള്ളിയാഴ്ച കോഴിക്കോട് എസിപി തന്നെ ഫോണിൽ ബന്ധപ്പെട്ടു. യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും യുവതി പറയുന്നു.

ഇതിന് ശേഷമാണ് വീട്ടിൽ പൊലീസ് എത്തിയത്. ശനിയാഴ്ച രാവിലെ യുവതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയ പൊലീസ്, വിവരങ്ങൾ ചോദിച്ചറിയാൻ എത്തിയാതാണെന്ന് വീട്ടുകാരോട് പറഞ്ഞു. തുടർന്ന് ശബരിമലയ്ക്ക് പോകുന്നത് പ്രയാസമായിരിക്കുമെന്നും പ്രശ്നങ്ങളുണ്ടാകുമെന്നും പറഞ്ഞ് മാതാപിതാക്കളെ ഭയപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.

താനൊരു വിശ്വാസിയാണ്. ഭയംകാരണം പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. തന്നെപ്പോലെ ശബരിമല കയറാൻ വ്രതമടുത്ത മറ്റു ചില സ്ത്രീകളുടെ വീട്ടിലും പൊലീസ് എത്തി സമാനരീതിയിൽ പെരുമാറിയെന്നും യുവതി ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി