ശബരിമലയിലെ സ്ത്രീപ്രവേശനം: മലക്കം മറിഞ്ഞ് ആർഎസ്എസ്

Published : Oct 03, 2018, 07:37 PM IST
ശബരിമലയിലെ സ്ത്രീപ്രവേശനം: മലക്കം മറിഞ്ഞ് ആർഎസ്എസ്

Synopsis

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുൻനിലപാട് മയപ്പെടുത്തി ആർഎസ്എസ്. സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ആർഎസ്എസ്സിന്‍റെ വാർത്താക്കുറിപ്പിൽ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ തിരക്കു കൂട്ടുകയാണെന്ന് ആർഎസ്എസ് കുറ്റപ്പെടുത്തുന്നു. 

നാഗ്പൂർ: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുൻനിലപാട് മയപ്പെടുത്തി ആർഎസ്എസ്. സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ആർഎസ്എസ്സിന്‍റെ വാർത്താക്കുറിപ്പിൽ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ തിരക്കു കൂട്ടുകയാണെന്ന് ആർഎസ്എസ് കുറ്റപ്പെടുത്തുന്നു. സർക്കാർ അയ്യപ്പഭക്തരുടെ നിലപാട് കണക്കിലെടുക്കണം. സ്ത്രീകളടക്കമുള്ള വിശ്വാസികളാണ് സുപ്രീംകോടതി വിധിയ്ക്കെതിരെ പ്രതിഷേധിക്കുന്നത്.

വിഭിന്ന ക്ഷേത്രാചാരങ്ങളെ മാനിക്കുമ്പോൾ തന്നെ കോടതി വിധിയെയും മാനിക്കണമെന്നും സർകാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. സുപ്രീം കോടതി വിധി മറികടക്കാൻ നിയമപരമായ മാർഗങ്ങൾ എന്തൊക്കെയാണെന്ന് വിശ്വാസികൾ പരിശോധിക്കണമെന്നും സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. അധികാരികൾക്ക് മുന്നിൽ വിശ്വാസികൾ സമാധാനപരമായി ആവശ്യങ്ങളുന്നയിക്കണമെന്നും ആർഎസ്എസ് പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ