തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്; യുവതീപ്രവേശനത്തില്‍ നിലപാട് ഇന്നറിയാം

Published : Nov 09, 2018, 09:12 AM ISTUpdated : Nov 09, 2018, 10:17 AM IST
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്; യുവതീപ്രവേശനത്തില്‍ നിലപാട് ഇന്നറിയാം

Synopsis

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിച്ചേക്കും എന്നാണ് സൂചന. 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. രാവിലെ 11നാണ് യോഗം. ശബരിമല യുവതി പ്രവേശനവിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് യോഗം തീരുമാനിച്ചേക്കും എന്നാണ് സൂചന.

ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡിന് നിലപാട് അറിയിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രതിസന്ധിയും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന ധനകമ്മീഷൻ റിപ്പോർട്ട്, കേരളത്തിലേത് അതിഗുരുതരമായ പ്രശ്നം; പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളും ഗവർണർക്ക് സമർപ്പിച്ചു
രാവിലെ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് ഒന്നടങ്കം തള്ളി മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർ; എന്തുവന്നാലും ഇവിടുന്ന് ഇറങ്ങില്ല'