ശു​ഹൈ​ബി​ന്‍റെ വ​ധം: കേ​ര​ള​ത്തി​നു അ​പ​മാ​ന​ക​ര​മെ​ന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ

Published : Feb 19, 2018, 10:08 PM ISTUpdated : Oct 05, 2018, 04:06 AM IST
ശു​ഹൈ​ബി​ന്‍റെ വ​ധം: കേ​ര​ള​ത്തി​നു അ​പ​മാ​ന​ക​ര​മെ​ന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ

Synopsis

ദില്ലി: എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്.​പി. ശു​ഹൈ​ബി​ന്‍റെ വ​ധ​ത്തി​ൽ ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ അ​പ​ല​പി​ച്ചു. സം​ഭ​വം കേ​ര​ള​ജ​ന​ത​യ്ക്കു അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കൊ​ല​പാ​ത​ക​പ​ര​മ്പ​ര പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ ക​ണ്ണൂ​രി​നെ കൊ​ല​നി​ല​മാ​ക്കി​യി​രി​ക്കു​ന്നു. ഇ​വ​യി​ല്‍ ഇ​ര​ക​ളാ​കു​ന്ന​വ​ര്‍ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ലെ യു​വാ​ക്ക​ളാ​ണ്. നേ​താ​ക്ക​ള്‍ സു​ര​ക്ഷി​ത​രാ​യി​രു​ന്നു സാ​ധാ​ര​ണ അ​ണി​ക​ളെ കൊ​ല​യ്ക്കു കൊ​ടു​ത്തു ര​ക്ത​സാ​ക്ഷി​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​വാ​ന്‍ മ​ത്സ​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ണൂ​രി​ല്‍ കാ​ണു​ന്ന​ത്. 

കേ​ര​ള​ത്തി​നു മു​ഴു​വ​ൻ അ​പ​മാ​ന​ക​ര​മാ​യ ഈ ​കൊ​ല​പാ​ത​ക​പ്ര​വ​ണ​ത​ക​ള്‍​ക്ക് നി​ത്യ​വി​രാ​മം കു​റി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ​ട് അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയിലേക്ക്, കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും, പരാമർശങ്ങൾ നീക്കണമെന്നും ആവശ്യം
13ലേറെ ആളുകൾ ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്, ബാറിൽ ആളുമാറി യുവാവിന് മർദനം, 5 പേർ അറസ്റ്റിൽ