സച്ചിന്‍ ഇത്തവണ ഇവര്‍ക്കൊപ്പം

Bibin Babu |  
Published : Jul 11, 2018, 08:52 PM ISTUpdated : Oct 04, 2018, 02:50 PM IST
സച്ചിന്‍ ഇത്തവണ ഇവര്‍ക്കൊപ്പം

Synopsis

ലോകകപ്പില്‍ സച്ചിന്‍റെ പിന്തുണ ഇവര്‍ക്ക്

മുംബെെ: ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പര നാളെ തുടങ്ങുകയാണ്. ട്വന്‍റി 20യില്‍ ഇംഗ്ലണ്ടിനെ കെട്ടുക്കെട്ടിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും നാളെ കളിക്കാനിറങ്ങുന്നത്. എന്നാല്‍, ഇതിനിടെ സച്ചിന്‍റെ ട്വിറ്റര്‍ വീഡിയോ എല്ലാവരെയും ആദ്യമൊന്ന് ഞെട്ടിച്ചു.

ഇന്ത്യയുടെ ഇതിഹാസ താരത്തിന്‍റെ പിന്തുണ ഇംഗ്ലണ്ടിനാണത്രേ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇത് ഒന്ന് പറഞ്ഞതിന് ശേഷം അല്‍പം ഒന്ന് കാത്തിരുന്നു. മുഴുവന്‍ ഇന്ത്യക്കാരുടെയും നെറ്റി അല്‍പം സമയം ഒന്ന് ചുളിപ്പിച്ച ശേഷമാണ് കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് സെമി ഫെെനലില്‍ ഇന്ന് ക്രൊയേഷ്യക്കെതിരെ പോരിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിനാണ് തന്‍റെ പിന്തുണയെന്ന്. എന്തായാലും, ഇന്ത്യയിലെ ഇംഗ്ലീഷ് ഫുട്ബോള്‍ ആരാധകര്‍ എല്ലാം സച്ചിന്‍റെ ട്വീറ്റ് വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. 

വീഡിയോ കാണാം...

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം