രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; ഡിഎംകെ എംപിയുടെ മുഖത്തടിച്ച വനിതാ എംപിയെ അണ്ണാ ഡിഎംകെ പുറത്താക്കി

Published : Aug 01, 2016, 03:15 PM ISTUpdated : Oct 04, 2018, 07:38 PM IST
രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; ഡിഎംകെ എംപിയുടെ മുഖത്തടിച്ച വനിതാ എംപിയെ അണ്ണാ ഡിഎംകെ പുറത്താക്കി

Synopsis

ന്യൂഡല്‍ഹി: ദില്ലി വിമാനത്താവളത്തിൽ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മുഖത്തടിച്ച വനിതാ എംപി ശശികല പുഷ്പയെ അണ്ണാ ഡിഎംകെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശശികല രാജ്യസഭയിൽ വിതുമ്പിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. എന്നാല്‍ തിരുച്ചി ശിവയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശശികല പുഷ്പ നാടകം കളിക്കുകയായിരുന്നു എന്നാണ് അണ്ണാ ഡിഎംകെയുടെ ആരോപിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ദില്ലി വിമാനത്താവളത്തിൽ വച്ച് ഡിഎംകെ എംപി തിരുച്ചി ശിവയെ അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ മുഖത്തടിച്ചു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തുടര്‍ന്നാണ് ശശികല പുഷ്പയെ അണ്ണാ ഡിഎകെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എംപിസ്ഥാനം രാജി വയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ രാജിവയ്ക്കില്ല എന്ന് വ്യക്തമാക്കി ശശികല പുഷ്പ  രാജ്യസഭയിൽ വിതുമ്പി. ഇന്നലെ പോയസ് ഗാർഡനിൽ വിളിച്ചു വരുത്തി തന്നെ ജയലളിത കരണത്തടിച്ചു എന്നാണ് ശശികല പുഷ്പ പറയുന്നത്.

എന്നെ അവർ ഇന്നലെ അടിച്ചു. എന്നെ പീഡിപ്പിച്ചു. ഭർത്താവിനോട് പോലും സംസാരിക്കാൻ അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ എന്നെ ഇവിടെ കൊണ്ടുവരികയായിരുന്നു. എനിക്ക് സംരക്ഷണം വേണം. ശശികല പറയുന്നു.

കോൺഗ്രസ് ശശികലയെ പിന്തുണച്ചു. പരാതി എഴിതി നല്കാൻ ഉപാദ്ധ്യക്ഷൻ പിജെ കുര്യൻ നിർദ്ദേശിച്ചു.

എന്നാൽ അണ്ണാ ഡിഎംകെ മറ്റൊരു കഥയാണ് വെളിപ്പെടുത്തുന്നത്. തിരുച്ചി ശിവയും ശശികല പുഷ്പയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരുടെയും ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത പാർട്ടികളിൽ നില്ക്കുന്ന എംപിമാർക്കിടയിലെ ഈ ബന്ധം ജയലളിതയെ ചൊടിപ്പിച്ചു. രണ്ടുമാസം മുമ്പ് ജയലളിത ശശികലയുടെ രാജി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഒഴിവാക്കാനുള്ള നാടകത്തിന്റെ ഭാഗമായി ജയലളിതയെ അപമാനിച്ചതിന് തിരുച്ചി ശിവയെ ശശികല അടിച്ചു എന്ന കഥ പ്രചരിപ്പിച്ചു എന്നാണ് അണ്ണാ ഡിഎംകെയുടെ വാദം.

കോൺഗ്രസിൽ ചേരാൻ ശശികല ശ്രമിക്കുന്നുണ്ട്. എന്തായാലും ഈ എംപിമാർ ഉൾപ്പെട്ട സംഭവങ്ങൾ രണ്ട് പാർട്ടികൾക്കും തിരിച്ചടിയായിരിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും