മണ്ണാര്‍ക്കാട് കൊലപാതകം; സഫീറിന്‍റെ കുടുംബം ഉപവാസ സമരത്തില്‍

Web Desk |  
Published : Apr 24, 2018, 04:09 PM ISTUpdated : Jun 08, 2018, 05:43 PM IST
മണ്ണാര്‍ക്കാട് കൊലപാതകം; സഫീറിന്‍റെ കുടുംബം ഉപവാസ സമരത്തില്‍

Synopsis

സഫീറിന്‍റെ കുടുംബം ഉപവാസ സമരത്തില്‍

 പാലക്കാട്: മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റെ കുടുംബം ഉപവാസ സമരത്തില്‍. സഫീറിനെ കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തിയവരെ പൊലീസ് പിടികൂടിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കേസില്‍ ഇതുവരെ പതിനൊന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. 

കഴിഞ്ഞ ഫെബ്രുവരി 25ന് രാത്രിയിലാണ് മണ്ണാര്‍ക്കാട് നഗരത്തിലെ വസ്ത്രവില്‍പ്പനശാലയില്‍ വച്ച് സഫീറിനെ ഒരു സംഘം കുത്തികൊലപ്പെടുത്തിയത്. കൃത്യത്തില്‍ നേരില്‍ പങ്കെടുത്ത അഞ്ച് പേരെ പൊലീസ് തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തു. 

കൊലയ്ക്ക് സഹായം ചെയ്ത ആറ് പേര്‍ കൂടി പിന്നീട് പിടിയിലായി. എന്നാല്‍ സിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും ഗൂഡാലോചനയില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ചാണ് സഫീറിന്‍റെ കുടുംബം മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസം നടത്തിയത്. 

സഫീറിന്‍റെ കൊലപാതകത്തില്‍ സിപിഐ യുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രതേക സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ